Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഭാര്യയെ കൊലപ്പെടുത്തിയ...

ഭാര്യയെ കൊലപ്പെടുത്തിയ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

text_fields
bookmark_border
ഭാര്യയെ കൊലപ്പെടുത്തിയ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍
cancel
camera_alt

രാ​ഹു​ല്‍

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ അന്തര്‍സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെയാണ് (28) പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേകസംഘം പിടികൂടിയത്. ഭാര്യയെ വകവരുത്തിയശേഷം പ്രതി വെസ്റ്റ് ബംഗാളില്‍നിന്ന് ഇവിടേക്ക് എത്തുകയായിരുന്നു.

പെരുമ്പാവൂരില്‍ ഹെല്‍പര്‍ ജോലിചെയ്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ടൗണില്‍നിന്നാണ് പിടികൂടിയത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്. എ.എസ്.പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പൊലീസിന് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Murder Case interstate worker absconding arrested CrimeNews 
News Summary - Interstate worker arrested for murdering wife
Next Story