Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightവയോധികയെ ആക്രമിച്ച്​...

വയോധികയെ ആക്രമിച്ച്​ സ്വര്‍ണാഭരണം കവര്‍ന്ന അയല്‍വാസി പിടിയില്‍

text_fields
bookmark_border
വയോധികയെ ആക്രമിച്ച്​ സ്വര്‍ണാഭരണം കവര്‍ന്ന അയല്‍വാസി പിടിയില്‍
cancel
camera_alt

റോ​യി

Listen to this Article

പെ​രു​മ്പാ​വൂ​ര്‍: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേ​സി​ല്‍ അ​യ​ല്‍വാ​സി പി​ടി​യി​ൽ. വാ​ഴ​ക്കു​ളം മു​ടി​ക്ക​ല്‍ പെ​രി​യാ​ര്‍ ജ​ങ്ഷ​ന് സ​മീ​പം ച​ക്കാ​ല​പ്പ​റ​മ്പി​ല്‍ റോ​യി​യെ​യാ​ണ് (54) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മേ​രി ഫ്രാ​ന്‍സി​സി​ന്‍റെ (76) ആ​ഭ​ര​ണ​ങ്ങ​ളാ​ണ്​ ക​വ​ര്‍ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ വ​യോ​ധി​ക വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ശേ​ഷം മാ​ല​യും ര​ണ്ട്​ വ​ള​യും ര​ണ്ട്​ മോ​തി​ര​വും ഉ​ൾ​പ്പെ​ടെ നാ​ലു​പ​വ​നോ​ളം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ന്നും അ​റി​യാ​ത്ത​രീ​തി​യി​ല്‍ നാ​ട്ടു​കാ​ര്‍ക്കൊ​പ്പം വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​നും കൃ​ത്യം ന​ട​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും ഒ​പ്പം​കൂ​ടി.

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ള്‍ വ​യോ​ധി​ക മ​ക​നോ​ട്​ കാ​ര്യം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. സ്വ​ര്‍ണം പ്ര​തി​യു​ടെ വീ​ട്ടി​ല്‍നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
TAGS:Crime News Arrest Latest News 
News Summary - Neighbor arrested for attacking elderly woman and stealing her gold jewelry
Next Story