പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; 11 മുട്ടക്കോഴികളെ കൊന്നു
text_fieldsകാരാട്ടുപള്ളിക്കര പറമ്പത്ത് വീട്ടില്‍ സരോജിനിയമ്മയുടെ മുട്ടക്കോഴികളെ തെരുവുനായ്ക്കള്‍ കൊന്ന നിലയില്‍
പെരുമ്പാവൂര്‍: നഗരത്തിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. നായ്ക്കള്‍ പല ഭാഗങ്ങളിലായി തമ്പടിക്കുന്നത് പതിവായി മാറുകയാണ്. നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഔഷധി ജങ്ഷന്‍, പച്ചക്കറി മാര്‍ക്കറ്റ്, ഒന്നാംമൈല്‍, കാരാട്ടുപള്ളിക്കര എന്നിവിടങ്ങളില്‍ ഇവ വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ കുരച്ചുചാടുന്നത് പതിവാണ്.
വീടുകളില്‍ കയറി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും നിത്യസംഭവമാണ്. പാടത്ത് കെട്ടിയിരിക്കുന്ന ആടുകളെയും പശുക്കളെയും നായ്ക്കൂട്ടം ആക്രമിക്കുന്നുണ്ട്.11ാം വാര്‍ഡിലെ കാരാട്ടുപള്ളിക്കര പറമ്പത്ത് വീട്ടില്‍ സരോജിനി അമ്മയുടെ 11 മുട്ടക്കോഴികളെ കൊന്നു. ഇത് സംബന്ധിച്ച് സരോജിനിയമ്മ നഗരസഭയില്‍ പരാതി നല്‍കി.


