Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകായ്ച്ചുനില്‍ക്കുന്ന...

കായ്ച്ചുനില്‍ക്കുന്ന ഈന്തപ്പന കൗതുകമാകുന്നു

text_fields
bookmark_border
കായ്ച്ചുനില്‍ക്കുന്ന ഈന്തപ്പന കൗതുകമാകുന്നു
cancel
camera_alt

നി​യാ​സി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് കാ​യ്ച്ചു​നി​ല്‍ക്കു​ന്ന ഈ​ന്ത​പ്പ​ന

Listen to this Article

പെരുമ്പാവൂര്‍: കായ്ച്ചു നില്‍ക്കുന്ന ഈന്തപ്പന കൗതുകമായി മാറുന്നു. വല്ലം റയോണ്‍പുരം പേരേപറമ്പില്‍ വീട്ടില്‍ ഉമ്മറിന്‍റെ മകന്‍ നിയാസിന്‍റെ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ച ഈന്തപ്പനയാണ് കൗതുകമായത്. അഞ്ചുവര്‍ഷം മുമ്പ് ആറ് ഈന്തപ്പന തൈകള്‍ മണ്ണുത്തിയില്‍ നിന്ന് വാങ്ങി വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടതാണ് നിയാസ്.

അതില്‍ ഒരു മരമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കായ്ച്ച് തുടങ്ങിയത്. ഇത്തവണ മരത്തില്‍ ധാരാളമായി പഴങ്ങളുണ്ട്. കേട്ടറിഞ്ഞ് ഇത് കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ പോലെ പൂങ്കുലകളില്‍ കൃത്രിമ പരാഗണം നടത്തുകയും നല്ല വളം ചെയ്യുകയും ചെയ്താല്‍ കായ വലുപ്പം കൂടുകയും വിളവ് നന്നാവുകയും ചെയ്യുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന നിയാസ് പറയുന്നു.

Show Full Article
TAGS:Date Palms perumbavoor 
News Summary - The fruiting date palm is a curiosity
Next Story