Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_right32 കിലോ കഞ്ചാവുമായി...

32 കിലോ കഞ്ചാവുമായി മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

text_fields
bookmark_border
32 കിലോ കഞ്ചാവുമായി മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
cancel

പെരുമ്പാവൂര്‍: 32 കിലോ കഞ്ചാവുമായി മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയിൽ. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മിന്‍ഹാജ് ഷെയ്ഖ് (47), ടുട്ടു ഷെയ്ഖ് (36), മൗസം ഷെയ്ഖ് (36) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മാറമ്പിള്ളി കുന്നുവഴിയില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ച ആലുവയില്‍ ട്രെയിനിറങ്ങി ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ കണ്ട് വണ്ടിയില്‍നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒഡിഷയില്‍നിന്ന് കിലോഗ്രാമിന് 3000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരില്‍ എത്തിച്ച് കിലോക്ക് 25,000 രൂപ നിരക്കില്‍ വിൽപന നടത്തി അടുത്ത ദിവസംതന്നെ മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ എ.എസ്.പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍ ഡൊമിനിക്, എസ്.ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോണ്‍സണ്‍, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപി.ഒമാരായ ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, റോബിന്‍ ജോയി, രജിത്ത് രാജന്‍, എം.പി. ജയന്തി, മുഹമ്മദ് ഷാന്‍, കെ.എസ്. സിബിന്‍ എന്നിവരാണുണ്ടായിരുന്നത്. അടുത്തിടെ വാഴക്കുളത്തുനിന്ന് 51 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു

Show Full Article
TAGS:ganja arrested with ganja 
News Summary - Three migrant workers arrested with 32 kg of ganja
Next Story