Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റർ

text_fields
bookmark_border
മൂവാറ്റുപുഴയിൽ പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റർ
cancel
camera_alt

മൂവാറ്റുപുഴയിൽ വി.ഡി. സതീശനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ

മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മൂവാറ്റുപുഴയിൽ പോസ്റ്റർ. നഗരത്തിലെ വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷന് സമീപമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പി.ആർ. വർക്കിന്‍റെ ബലത്തിൽ രമേശ് ജിയെ പോലുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

സതീശന്റെ ഫോട്ടോയും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഫാമിലിയുടെ പേരിൽ ബുധനാഴ്ച രാത്രിയിലാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, രാവിലെതന്നെ പോസ്റ്റർ ഇവിടെ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിൽ വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ്ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു.

Show Full Article
TAGS:eranakulam news Local News 
News Summary - Poster against opposition leader in Muvattupuzha
Next Story