Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPukkattupadychevron_rightനിരോധിത ലഹരി...

നിരോധിത ലഹരി മരുന്നുകളുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നിരോധിത ലഹരി മരുന്നുകളുമായി യുവാവ് അറസ്റ്റിൽ
cancel
Listen to this Article

കാക്കനാട്: എം.ഡി.എം.എയും കഞ്ചാവും അടക്കമുള്ള നിരോധിത മയക്കുമരുന്നുകളുമായി യുവാവിനെ പിടികൂടി. ഇടപ്പള്ളി നോർത്ത് സ്വദേശിയായ പുത്തൻച്ചിറയിൽ വീട്ടിൽ ജെസ്വിൻ ഡിക്രൂസാണ് (22) ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കാക്കനാട്, കുഴിക്കാട്ടുമൂല ഹോയ്സാല ഫ്ലാറ്റിന് സമീപമുള്ള പവിത്രം വീട്ടിൽനിന്നും ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ കൈയിൽനിന്നും 1.26 ഗ്രാം എം.ഡി.എം.എയും 90.54 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ് ആപ്പ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേക്ക് വിഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണറുടെ 9497990065 എന്ന നമ്പറിലും 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാം.വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
TAGS:illegal drugs young man was arrested 
News Summary - young man was arrested with illegal drugs
Next Story