Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതട്ടുകട പൊളിക്കലിലെ...

തട്ടുകട പൊളിക്കലിലെ രാത്രിക്കൊള്ള; അഞ്ച് ദിവസത്തെ ചെലവ് എട്ട്​ ലക്ഷം

text_fields
bookmark_border
തട്ടുകട പൊളിക്കലിലെ രാത്രിക്കൊള്ള; അഞ്ച് ദിവസത്തെ ചെലവ് എട്ട്​ ലക്ഷം
cancel
camera_alt

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭയിൽ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ പൊ​ളി​ച്ചുനീ​ക്കു​ന്നു

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ട​ക​ൾ നീ​ക്കം ചെ​യ്ത​തി​ൽ തീ​വെ​ട്ടി​ക്കൊ​ള്ള​യെ​ന്ന് ആ​ക്ഷേ​പം. രാ​ത്രി​യി​ലെ വ​ഴി​യോ​ര ക​ട​ക​ൾ പൊ​ളി​ക്ക​ൽ ഒ​ന്നാം​ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തെ ബി​ൽ തു​ക 8.16 ല​ക്ഷം രൂ​പ. ഇ​തി​ൽ ജെ.​സി.​ബി, ടി​പ്പ​ർ വാ​ട​ക വ​ന്നി​രി​ക്കു​ന്ന​ത് നാ​ല്​ ല​ക്ഷം രൂ​പ​യാ​ണ്. പി​ക്ക​പ്പ് വാ​ഹ​നം വാ​ട​ക​ക്ക് എ​ടു​ത്ത വ​ക​യി​ൽ 1.20 ല​ക്ഷം രൂ​പ​യും ഗ്യാ​സ് ക​ട്ട​ർ വാട​ക 58500, ജ​ന​റേ​റ്റ​ർ വാ​ട​ക 45600, കാ​ർ വാ​ട​ക 17600, ലേ​ബ​ർ ചാ​ർ​ജ് 1.18 ല​ക്ഷം എ​ന്നി​ങ്ങ​നെ 8,16,265 രൂ​പ​യു​ടെ ബി​ല്ലാ​ണ് ഒ​ന്നാം ഘ​ട്ടം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച്​ ല​ക്ഷം രൂ​പ അ​സ്വാ​ൻ​സാ​യി ന​ൽ​കി​യി​രു​ന്നു. ബാ​ക്കി 3.16 ല​ക്ഷ​വും കൂ​ടാ​തെ ര​ണ്ടാം​ഘ​ട്ട പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ഞ്ച്​ ല​ക്ഷ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന കൗ​ൺ​സി​ലി​ൽ അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജ​നു​വ​രി 4,6,9,13,15 തി​യ​തി​ക​ളി​ലാ​യി​രു​ന്നു വ​ഴി​യോ​ര ക​ട​ക​ൾ നീ​ക്കം ചെ​യ്ത​ത്. 43 വാ​ർ​ഡു​ക​ളി​ലെ​യും അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​റു​കാ​ര​നേ​യും കൂ​ട്ടി നേ​രി​ട്ട് പൊ​ളി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ്, ഹെ​ൽ​ത്ത്, എ​ൻ.​യു.​എ​ൽ.​എം വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ​ക്ക് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പി​ക്ക് അ​പ്പ് വാ​ഹ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ യാ​ത്ര സൗ​ക​ര്യ​ത്തി​ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് പു​റ​ത്ത് നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് എ​ടു​ത്ത​ത്.

കൂ​ടാ​തെ ജെ.​സി.​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള​തി​ന്‍റെ വാ​ട​ക​യി​ലും പ​ക​ൽ​കൊ​ള്ള ന​ട​ന്ന​താ​യും പ​രാ​തി ന​ൽ​കി​യ​താ​യി സു​ബൈ​ർ ഉ​ള്ളം​പി​ള്ളി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭ്യ​മാ​യി​ട്ടി​ല്ല​ന്നും ശ​നി​യാ​ഴ്ച വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ ത​ട്ടി​ക്കൂ​ട്ട് പൊ​ളി​ച്ചു നീ​ക്ക​ലാ​ണ് നി​ല​വി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

Show Full Article
TAGS:Scam Allegation Kochi Corparation 
News Summary - Scam allegation on demolition of shops in foodpath
Next Story