അമിതവേഗം: രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
text_fieldsകാക്കനാട്: അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസുകൾക്കെതിരെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നടപടിയെടുത്തു. ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി. ബസുകൾക്കെതിരെ അപകടകരമായ ഡ്രൈവിങിന് സിറ്റി പൊലീസും ഈ നടപടി സ്വീകരിച്ചു.
ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ ട്രാൻസ്പോർട്ട് കമ്മീഷണർക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റോഡിലൂടെയുള്ള സ്വകാര്യ ബസുകളുടെ മത്സര ഓട്ടം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും, ഇതിനെതിരെയുള്ള പരിശോധനകൾ തുടരുമെന്നും ആർ.ടി.ഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.