Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചുദിവസത്തിനിടെ...

അഞ്ചുദിവസത്തിനിടെ ഇലഞ്ഞിക്കൽ ക്ഷേത്രത്തിൽ മൂന്നുതവണ മോഷണം

text_fields
bookmark_border
അഞ്ചുദിവസത്തിനിടെ ഇലഞ്ഞിക്കൽ ക്ഷേത്രത്തിൽ മൂന്നുതവണ മോഷണം
cancel

കളമശ്ശേരി: വല്ലാർപാടം കണ്ടെയ്നർ പാതയോരത്തെ ക്ഷേത്രത്തിൽ അഞ്ചുദിവസത്തിനിടെ മൂന്നുതവണ മോഷണം. ഏലൂർ ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിലാണ് മോഷണങ്ങൾ. കഴിഞ്ഞ 15, 16 തീയതികളിൽ പകലാണ് ക്ഷേത്രത്തിൽനിന്ന് 15ഓളം നിലവിളക്കുകൾ മോഷണംപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തിവരവേയായിരുന്നു അടുത്ത മോഷണം.

ചൊവ്വാഴ്ച രാത്രിയിലോ ബുധനാഴ്ച പുലർച്ചയോ ആയിരിക്കാം മോഷണം നടന്നത്. നാല് ചെമ്പ് കുടങ്ങളും ഒരു പിച്ചള പോണിയും നഷ്ടമായി. ക്ഷേത്ര പരിസരത്ത് സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അത് പരിശോധിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ക്ഷേത്രമതിൽ ചാടിയെത്തിയാണ് തിടപ്പിള്ളിയിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും മറ്റും മോഷ്ടിച്ചത്.

ചെ​റു​വ​ട്ടൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​നോ​ളം സ്വ​ർ​ണം ക​വ​ർ​ന്നു. ചെ​റു​വ​ട്ടൂ​ർ ഊ​രം​കു​ഴി റോ​ഡി​ൽ മോ​നി​ക്കാ​ട്ടി​ൽ ഹ​മീ​ദി​ന്റെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​നു പി​ൻ​വ​ശ​ത്തെ ഗ്രി​ൽ ത​ക​ർ​ത്ത​ശേ​ഷം വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും രേ​ഖ​ക​ളു​മാ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്.

രാ​വി​ലെ 10.30ഓ​ടെ ഹ​മീ​ദി​ന്റെ മ​ക​ൻ ഷ​ബീ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. എ​ല്ലാ മു​റി​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. കോ​ത​മം​ഗ​ലം പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Show Full Article
TAGS:kothamangalam Crime News Cheruvatur Gold Theft 
News Summary - Temple Burgled Thrice in Five Days Near Kalamassery
Next Story