സ്വർണവ്യാപാര സ്ഥാപനത്തിൽ മോഷണം: അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsബാദുഷ ഷേക്
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ സ്വർണ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ അന്തർസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സൈന്തിയ വില്ലേജ് ആക്ന ഗ്രാമത്തിൽ ബാദുഷ ഷേക്കാണ് (29) പിടിയിലായത്. സ്ഥാപനത്തിന്റെ കാർ പാർക്കിങ് ഏരിയയിൽ അർധരാത്രി അതിക്രമിച്ചുകയറി 30,000 രൂപയോളം വില വരുന്ന കോപ്പർ സ്ട്രിപ് മോഷ്ടിച്ചു.
മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നേരത്തേ ചെമ്പുകമ്പി മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്. അർധരാത്രിയാണ് ഇയാൾ മോഷണം നടത്താറുള്ളത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അതുൽ പ്രേം ഉണ്ണി, ഷിബു മാത്യു, സി.പി.ഒ ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.


