Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനായുടെ കടിയേറ്റവർ ഭീതി...

നായുടെ കടിയേറ്റവർ ഭീതി മാറാതെ, സാന്ത്വനമില്ലാതെ...

text_fields
bookmark_border
നായുടെ കടിയേറ്റവർ ഭീതി മാറാതെ, സാന്ത്വനമില്ലാതെ...
cancel

അങ്കമാലി: പലവിധ ലക്ഷ്യങ്ങളുമായി ടൗണിലെത്തിയ 20 ഓളം പേർക്കാണ് ശനിയാഴ്ച പേപ്പട്ടിയുടെ കടിയേറ്റത്. വിദ്യാർഥികൾ, കൂലിപ്പണിക്കാർ, ഓഫിസ് ജോലിക്കാർ, വിദ്യാർഥികൾ തുടങ്ങി വയോധികർ വരെ തെരുവ് നായുടെ ആക്രമണത്തിനിരയായി. കടിയേറ്റവർ ഉച്ചയോടെ പേവിഷബാധ വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയെങ്കിലും പലരും വേദന തിന്നാണ് നേരം വെളുപ്പിച്ചത്. കടിച്ച നായ്ക്ക് പേബാധയുണ്ടെന്ന് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഭീതി വർധിച്ചിരിക്കുകയാണ്.

ടൗ​ണും പ​രി​സ​ര​വും അ​ട​ക്കി​വ​ാണ് തെ​രു​വ് നാ​യ്ക്ക​ൾ

ദേ​ശീ​യ​പാ​ത​യും എം.​സി റോ​ഡും സം​ഗ​മി​ക്കു​ന്ന അ​ങ്ക​മാ​ലി ടൗ​ണിലും ​പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണാ​ക്ഷേ​പം. ആ​യി​ര​ക്ക​ണ​ക്കി​ന് ജ​നം തി​ങ്ങി​നി​റ​യു​ന്ന പ്ര​ധാ​ന പ​ട്ട​ണ​മാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​കു​ന്ന​ത്. ചെ​മ്പ​ന്നൂ​രി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ കൂ​ട്ടം​കൂ​ട്ട​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ അ​ല​ഞ്ഞു തി​രി​യു​ക​യാ​ണ്. റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി, ന​ഗ​ര​സ​ഭ ബ​സ് സ്‌​റ്റാ​ൻ​ഡു​ക​ളി​ല​ട​ക്കം നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ന്നു. അ​ങ്ക​മാ​ലി റെ​യി​ൽ​വേ ‌സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ എ​പ്പോ​ഴും നാ​യ്ക്കൂ​ട്ട​മു​ണ്ടാ​കും. പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നു യ​ഥാ​സ​മ​യം മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണാ​ക്ഷേ​പം.

കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും യാ​ത്ര​ക്കാ​ർ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​ക​ളാ​കു​ന്നു​ണ്ടെ​ങ്കി​ലും പ​രാ​തി പ​റ​യാ​തെ പോ​കു​ന്ന​താ​ണ് അ​ധി​കൃ​ത​ർ​ക്ക് ര​ക്ഷ​യാ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടു​ന്ന​തും നാ​യ്ക്ക​ളു​ടെ വി​ശ​പ്പ് മാ​റ്റാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തും പ​ട്ട​ണം നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​കു​ന്ന​തി​ന്റെ കാ​ര​ണ​ങ്ങ​ളാ​യി ന​ഗ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ച​മ്പ​ന്നൂ​ർ ഭാ​ഗ​ത്ത് 100 ഓ​ളം തെ​രു​വു​നാ​യ്ക്ക​ളാ​ണ് ജ​ന​ജീ​വി​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത്. പ​ല​രും ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി മ​ടു​ത്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 28,29,30 വാ​ർ​ഡു​ക​ളി​ലാ​ണ് തെ​രു​വു​നാ​യ്് ശ​ല്യം അ​തി രൂ​ക്ഷ​മാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ നേ​രെ നാ​യ്ക്ക​ൾ ചാ​ടി​വീ​ണ് നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. സൈ​ക്കി​ളി​നു പി​ന്നാ​ലെ നാ​യ്ക്ക​ൾ ഓ​ടി​യെ​ത്തു​ന്ന​തി​നാ​ൽ ഭീ​തി​യോ​ടെ​യാ​ണു വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ‌​ളി​ൽ പോ​കു​ന്ന​ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു​കൊ​ല്ലു​ന്ന​തും അ​പൂ​ർ​വ​മ​ല്ലാ​താ​യി. തെ​രു​വു നാ​യ്ക്ക​ളെ​പി​ടി​കൂ​ടു​ക​യോ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യോ ചെ​യ്യാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. പി​ടി​കൂ​ടി​യാ​ലും മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റു​ന്ന​തി​ന് അ​ങ്ക​മാ​ലി​യി​ൽ ഷെ​ൽ​ട്ട​ർ സം​വി​ധാ​ന​മി​ല്ല.

അ​ടി​യ​ന്ത​ര ചി​ക​ത്സ സ​ഹാ​യം ന​ൽ​കും

ശ​നി​യാ​ഴ്ച അ​ങ്ക​മാ​ലി ടൗ​ണി​ൽ തെ​രു​വ് നാ​യു​ടെ ക​ടി​യേ​ൽ​ക്കാ​നി​ട​യാ​യ​വ​ർ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ സ​ഹാ​യ​മാ​യി 5000 രൂ​പ ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ റീ​ത്ത​പോ​ൾ പ​റ​ഞ്ഞു. ക​ടി​യേ​റ്റ​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ട്ട​ണ​ത്തി​ൽ അ​ല​ഞ്ഞ് തി​രി​യു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പാ​ല​ക്കാ​ട് നി​ന്ന് നാ​യ്് പി​ടി​ത്ത​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:eranakulam Local News stray dog Dog bitten 
News Summary - Those bitten by dogs are left with no peace or comfort...
Next Story