Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്റ്റേഷനുകൾക്ക്...

സ്റ്റേഷനുകൾക്ക് മുന്നിലെ വാഹനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നിർദേശം

text_fields
bookmark_border
സ്റ്റേഷനുകൾക്ക് മുന്നിലെ വാഹനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നിർദേശം
cancel

കളമശ്ശേരി: വിവിധ കേസുകളിൽ പിടികൂടി സ്റ്റേഷനുകൾക്ക് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നിർദേശം. സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക്കൊച്ചി സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് ഇടപ്പള്ളി യൂണിറ്റാണ് നിർദേശം നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗതയും, അനധികൃത പാർക്കിങ്ങും കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റോഡിൽ യാത്ര ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് മാധ്യമം വാർത്ത നൽകിയിരുന്നു.

റിപ്പോർട്ട് അടിസ്ഥാനമാക്കി ലഭിച്ച പരാതിക്ക് പിന്നാലെയാണ് അടിയന്തരമായി സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ മാറ്റാൻ നിർദേശം നൽകിയിരിക്കുന്നത്. ദേശീയ പാതയിൽനിന്നും സൗത്ത്കളമശ്ശേരി ഭാഗത്തേക്ക് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള യാത്രയാണ് ചില സമയങ്ങളിൽ ഭീഷണി ഉയർത്തുന്നത്. വിദ്യാർഥികൾ അടക്കം നിരവധി കാൽനട യാത്രക്കാർ കടന്നുപോകുന്ന റോഡിലൂടെ സ്വകാര്യ ബസ്സുകളും ഇരുചക്ര വാഹനങ്ങളുമാണ് അമിതവേഗതയിൽ പായുന്നത്. റോഡരികിലെ അനധികൃത പാർക്കിങ്ങും സ്റ്റേഷന് സമീപത്ത് റോഡിന് ഇരുവശങ്ങളിലും അപകടത്തിൽപ്പെട്ട വാഹനങ്ങളും കേസുകളിൽ ഉൾപ്പെടുന്ന വാഹനങ്ങളും നിർത്തിയിട്ടതിനും ഇടയിലൂടെ വാഹനങ്ങൾ പായുന്നതാണ് ഭീഷണി.

Show Full Article
TAGS:eranakulam news Local News vehicles 
News Summary - Vehicles in front of stations ordered to be moved to safe areas
Next Story