Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2025 9:34 AM GMT Updated On
date_range 7 Dec 2025 9:34 AM GMTകണ്ടെയ്നർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
text_fieldsListen to this Article
നെടുങ്കണ്ടം:ഇലക്ട്രിക് ഓട്ടോയുമായി വന്ന നാഗാലൻഡ് രജിസ്‌ട്രേഷന്‍ കണ്ടെയ്‌നര്‍ ലോറി വട്ടക്കണ്ണിപ്പാറക്ക് സമീപം മറിഞ്ഞു. രാജാക്കാട്-മൈലാടുംപാറ റോഡില്‍ വട്ടക്കണ്ണിപ്പാറക്ക് സമീപം ഈട്ടിച്ചുവട് വളവില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കൈക്ക് നിസാര പരിക്കേറ്റ ഡ്രൈവറെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വട്ടക്കണ്ണിപ്പാറ ഭാഗത്തുനിന്നും രാജാക്കാട് ഭാഗത്തേക്ക് ഇറക്കമിറങ്ങി വരുന്നതിനിടെ മരത്തില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥ ആണെന്ന് പ്രദേശവാസികള്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുവരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. കുത്തിറക്കവും സൂചന ബോര്‍ഡുകളോ ഒന്നും ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Next Story


