Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴയിലെ...

തൊടുപുഴയിലെ കുരുക്കഴിക്കാൻ നടപടി

text_fields
bookmark_border
തൊടുപുഴയിലെ കുരുക്കഴിക്കാൻ നടപടി
cancel

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി അ​ധി​കൃ​ത​ർ. സ്കൂ​ൾ തു​റ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജ​ങ്​​​ഷ​നു​ക​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും ഗ​താ​ഗ​ത കു​രു​ക്ക്​ രൂ​ക്ഷ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ യോ​ഗം ചേ​ർ​ന്നാ​ണ്​​ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്​.

സു​ഗ​മ​മാ​യ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ തൊ​ടു​പു​ഴ ഡി.​വൈ.​എ​സ്‌.​പി ഇ​മ്മാ​നു​വ​ൽ പോ​ൾ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ന​ഗ​ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നും ട്രാ​ഫി​ക് ലം​ഘ​നം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ന​ഗ​ര​ത്തി​ൽ നി​രോ​ധി​ത മേ​ഖ​ല​യി​ലെ പാ​ർ​ക്കി​ങ്ങി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം, ഉ​ന്തു​വ​ണ്ടി​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കാ​ൽ​ന​ട​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി സീ​ബ്രാ​ലൈ​ൻ വീ​ണ്ടും വ​ര​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് ലം​ഘ​നം ക​ണ്ടെ​ത്താ​ൻ എ.​ഐ കാ​മ​റ​ക​ൾ സ​ജ്ജ​മാ​ണെ​ന്ന് ഡി.​​വൈ.​എ​സ്.​പി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മോ​ർ ജ​ങ്​​ഷ​ൻ, ഷാ​പ്പും​പ​ടി, വെ​ങ്ങ​ല്ലൂ​ർ -മ​ങ്ങാ​ട്ടു​ക​വ​ല, ധ​ന്വ​ന്ത​രി ജ​ങ്​​ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

മ​ങ്ങാ​ട്ട് ക​വ​ല​യി​ൽ പു​തി​യ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്‌ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത കേ​ബി​ളു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കെ.​എ​സ്.​ഇ.​ബി​യു​മാ​യി ചേ​ർ​ന്ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ട്രാ​ഫി​ക് അ​ഡ്വൈ​സ​റി യോ​ഗം ഉ​ട​ൻ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു..

Show Full Article
TAGS:Idukki News local News Latest News Traffic block 
News Summary - actions to resolve traffic block in thodupuzha
Next Story