Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2026 9:06 AM GMT Updated On
date_range 7 May 2026 9:06 AM GMTവൈദ്യുതാഘാതമേറ്റ് ഒറ്റകൊമ്പൻ ചരിഞ്ഞു
text_fieldscamera_alt
ചരിഞ്ഞ ഒറ്റകൊമ്പൻ
അടിമാലി: 110 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒറ്റകൊമ്പൻ കാട്ടാന ചരിഞ്ഞു. വാളറ പാട്ടയടമ്പ് ആദിവാസി ഉന്നതിയോട് ചേർന്നാണ് ഒറ്റകൊമ്പൻ ചരിഞ്ഞത്. രണ്ടാഴ്ചയായി പാട്ടയടമ്പ്, കുളമാകുഴി മേഖലയിൽ ചുറ്റിത്തിരിഞ്ഞ ഈ ഒറ്റകൊമ്പൻ ജനത്തിന് വലിയ ഭീഷണിയാണ് വരുത്തിയിരുന്നത്. പടയപ്പക്ക് ശേഷം ഏറ്റവും തലയെടുപ്പുള്ള കാട്ടാനയായിട്ടാണ് ഒറ്റകൊമ്പൻ അറിയപ്പെട്ടിരുന്നത്. മറ്റ് കാട്ടാനകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആണ് ഒരു കൊമ്പ് നേരത്തെ നഷ്ടമായത്. രണ്ട് വർഷം മുൻപ് മൂന്നാറിൽ പടയപ്പയുമായി ഒറ്റകൊമ്പൻ ഏറ്റുമുട്ടിയിരുന്നു.
Next Story


