Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightര​ണ്ട്...

ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ദേ​വി​കു​ളം തി​രി​ച്ചു​പി​ടി​ച്ച് യു.​ഡി.​എ​ഫ്

text_fields
bookmark_border
ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ദേ​വി​കു​ളം തി​രി​ച്ചു​പി​ടി​ച്ച് യു.​ഡി.​എ​ഫ്
cancel
camera_alt

എഫ്. രാജ

അ​ടി​മാ​ലി: ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ദേ​വി​കു​ള​ത്ത് യു.​ഡി.​എ​ഫ് വി​ജ​യം. സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി മൂ​ന്നു ത​വ​ണ എ​സ്. രാ​ജേ​ന്ദ്ര​നും ക​ഴി​ഞ്ഞ ത​വ​ണ എ. ​രാ​ജ​യും വി​ജ​യി​ച്ച ദേ​വി​കു​ള​ത്ത് ഇ​ക്കു​റി യു.​ഡി.​എ​ഫി​ലെ എ​ഫ്. രാ​ജ​യാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ. ​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

ആ​റു​മാ​സം മു​മ്പ് രാ​ജേ​ന്ദ്ര​ൻ ബി.​ജെ.​പി​യി​ൽ ചേ​രു​ക​യും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മാ​റു​ക​യും ചെ​യ്ത​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് സി.​പി.​എ​മ്മും എ​ൽ.​ഡി.​എ​ഫും എ​ത്തി​യി​രു​ന്നു. തോ​ട്ടം മേ​ഖ​ല​യി​ലെ മേ​ൽ​കോ​യ്മ എ​ൽ.​ഡി.​എ​ഫി​ന് ന​ഷ്‌​ട​മാ​വു​ക​യും ചെ​യ്തു. ഇ​വി​ടെ മാ​ത്രം 10,000ത്തി​ലേ​റെ വോ​ട്ടാ​ണ് എ​സ്. രാ​ജേ​ന്ദ്ര​ൻ പി​ടി​ച്ച​ത്. ഇ​താ​ണ് എ​ൽ.​ഡി.​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ​ത്.

ആ​ദ്യ റൗ​ണ്ട് മു​ത​ൽ മൂ​ന്നു വ​രെ യു.​ഡി.​എ​ഫി​ന് ലീ​ഡു​ണ്ടാ​യി. നാ​ലാം റൗ​ണ്ട് മു​ത​ൽ എ​ട്ടാം റൗ​ണ്ട് വ​രെ എ​ൽ.​ഡി.​എ​ഫ് ലീ​ഡെ​ടു​ത്തു. എ​ന്നാ​ൽ, ഒ​മ്പ​താം റൗ​ണ്ട് മു​ത​ൽ യു.​ഡി.​എ​ഫ് ലീ​ഡ് തി​രി​ച്ചു​പി​ടി​ക്കു​ക​യും വ്യ​ക്ത​മാ​യ ലീ​ഡോ​ടെ വി​ജ​യ​തീ​ര​ത്ത് എ​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ എ. ​രാ​ജ 7848 വോ​ട്ടി​നാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. എ​സ്. രാ​ജേ​ന്ദ്ര​ൻ ഫാ​ക്ടാ​ണ് എ​ൽ.​ഡി.​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇനി മറ്റൊരു ‘രാജ’കാലം

അടിമാലി: തോട്ടം-കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന എസ്.സി സംവരണ മണ്ഡലമായ ദേവികുളം നിയമസഭ മണ്ഡലത്തില്‍ ഇനി എഫ്. രാജയുടെ കാലം. നിലവിലെ എം.എൽ.എ സി.പി.എമ്മിലെ എ. രാജയെ അട്ടിമറിച്ച് കോൺഗ്രസിലെ എഫ്. രാജ ഇത്തവണ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ മറ്റൊരു ‘രാജകാലം’ വന്നത്. കഴിഞ്ഞ എട്ട് തെരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ യു.ഡി.എഫും നാലുവട്ടം എല്‍.ഡി.എഫുമാണ് വിജയിച്ചത്. ഇക്കുറി എഫ്. രാജയിലൂടെ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2006 മുതല്‍ 2021 വരെ എസ്. രാജേന്ദ്രനാണ് വിജയിച്ചത്.

1991 മുതല്‍ മൂന്ന് പ്രാവശ്യം വിജയിച്ച എ.കെ. മണിയില്‍നിന്നാണ് എസ്. രാജേന്ദ്രന്‍ മണ്ഡലം പിടിച്ചെടുത്തത്. മൂന്ന് ടേമിന് ശേഷം കഴിഞ്ഞ തവണ എ. രാജയിലൂടെ മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. എതിരാളി കോൺഗ്രസിലെ ഡി. കുമാറിനെ 7848 വോട്ടിന് തോൽപിച്ചാണ് എ. രാജ വിജയിച്ചത്. സാമുദായിക പ്രശ്‌നം ഉയര്‍ത്തി അയോഗ്യത ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന് ശേഷം സമാനതകളില്ലാത്ത പ്രതിസന്ധി രാജ നേരിട്ടു. ഒടുവില്‍ സുപ്രീംകോടതി വരെ കേസ് നീളുകയും രാജക്ക് അനുകൂലമായി വിധി വന്നതോടെയാണ് എല്‍.ഡി.എഫിന് ആശ്വാസമായത്. സര്‍ക്കാര്‍വിരുദ്ധ വികാരവും പട്ടയ, റോഡ് വിഷയങ്ങളടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി. ആറു തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എ.കെ. മണിയെ മാറ്റി പുതുമുഖത്തെ രംഗത്തിറക്കാന്‍ യു.ഡി.എഫ് നേരത്തെ തീരുമാനിച്ചതും അനുകൂലമായി.

Show Full Article
TAGS:devikulam Kerala Assembly Election 2026 Assembly Elections 2026 Latest News 
News Summary - F Raja wins Devikulam Constituency
Next Story