Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2026 6:17 AM GMT Updated On
date_range 11 Feb 2026 6:17 AM GMTതൊഴിലുറപ്പ് തൊഴിലാളികൾ തള്ളിയ മാലിന്യം ഹരിത കർമസേന നീക്കി
text_fieldscamera_alt
പത്താംമൈലിൽ റോഡുവക്കിൽ തൊഴിലുറപ്പ് തൊഴിലാളികൾ തള്ളിയ മാലിന്യം ഹരിതകർമ സേന നീക്കം ചെയ്യുന്നു
Listen to this Article
അടിമാലി: അടിമാലി പഞ്ചായത്ത് 24ാം വാർഡിൽ പത്താംമൈൽ മുസ് ലിം ജുമാ മസ്ജിദിന് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ തള്ളിയ മാലിന്യം ഹരിത കർമ സേന നീക്കി. തിങ്കളാഴ്ച റോഡ് ശുചീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളാണ് പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യം വഴിയരികിൽ തള്ളിയത്.
ഇത് പരാതിയായി പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിലത്തി. ഹരിത കർമ സേനയെ ഉപയോഗിച്ച് മാലിന്യം മുഴുവൻ നീക്കിയ സെക്രട്ടറി തൊഴിലുറപ്പ് വിഭാഗത്തോട് വിശദീകരണം ആവശ്യപ്പെട്ടു. അടിമാലി പഞ്ചായത്ത് സെക്രട്ടറി നന്ദകുമാറാണ് നടപടി സ്വീകരിച്ചത്.
Next Story


