ഇടമലക്കുടിയിൽ നിർമാണം നിലച്ച് നൂറ്റമ്പതിലേറെ വീടുകൾ
text_fieldsഇടമലക്കുടിയിൽ നിർമാണം പൂർത്തിയാകാതെ കിടക്കുന്ന വീടുകൾ
അടിമാലി: ഇടമലക്കുടി പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിൽ 131 വീടുകള്‍ പൂര്‍ത്തിയാകുമ്പോഴും വീടെന്ന സ്വപ്നം പൂവണിയാൻ കാത്തിരിക്കുന്നത് നിരവധി കുടുംബങ്ങളാണ്. ആയിരത്തിൽ താഴെ കുടുംബങ്ങളുള്ള ഇവിടെ അടച്ചുറപ്പുളള വീടുകളെന്നത് വളരെ കുറവാണ്.
മാറിവന്ന സർക്കാറുകളും തദ്ദേശ സ്ഥാപനങ്ങളും വിവിധ കാലഘട്ടങ്ങളിലായി ഭവന നിർമാണത്തിന് ധനസഹായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെയും ഭവന നിർമാണ ധനസഹായം നൽകി നിർമാണവും ആരംഭിച്ചു. എന്നാൽ, വർഷങ്ങൾ പിന്നിടുമ്പോഴും ധനസഹായം കൈപ്പറ്റിയ നിരവധി വീടുകളാണ് ഇനിയും പൂർത്തിയാക്കാത്തത്.