Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകാറ്റിലും മഴയിലും വീട്...

കാറ്റിലും മഴയിലും വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കാറ്റിലും മഴയിലും വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

മാ​ങ്ങാ​ത്തൊ​ട്ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന വീ​ടി​ന് മു​ന്നി​ൽ സി​ജോ​യും കു​ടും​ബ​വും

അ​ടി​മാ​ലി: സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ൽ മാ​ങ്ങാ​ത്തൊ​ട്ടി​യി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ട് ത​ക​ർ​ന്നു. മാ​ങ്ങാ​ത്തൊ​ട്ടി ഇ​ട​ശ്ശേ​രി​യി​ൽ സി​ജോ​യും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സ​വും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന സി​ജോ​യും ഭാ​ര്യ​യും കു​ട്ടി​ക​ളു​മാ​യി പു​റ​ത്തേ​ക്ക്​ ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​ന്തി​പ്പാ​റ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സി​ജോ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്ക​വെ​യാ​ണ് ദു​ര​ന്തം. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

Show Full Article
TAGS:house destroyed wind and rain Heavy Rain Idukki News 
News Summary - House destroyed by wind and rain
Next Story