കാറിൽ കടത്തിയ 6.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
text_fieldsഅബ്ബാസ്
അടിമാലി: കാറിൽ കടത്തുകയായിരുന്ന 6.59 കിലോ കഞ്ചാവുമായി ഒരാളെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.കോതമംഗലം എരമല്ലൂർ മങ്ങാട്ട് വീട്ടിൽ എം. കെ.അബ്ബാസി (52) നെയാണ് അറസ്റ്റ് ചെയ്തത്.
അടിമാലി-പത്താംമൈൽ ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 25 ജി .2921 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. അടിമാലി മൂന്നാർ റൂട്ടിൽ പ്രൈവറ്റ് ബസ്സിൽ ചെക്കർ ജോലി ചെയ്ത് വരുന്നയാളാണ്.ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരും വഴിയാണ് എക്സൈസ് പിടിയിലാകുന്നത്.
എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശി , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ എൻ.കെ.ദിലീപ് , ബിജു മാത്യു പ്രിവന്റീവ് ഓഫീസർ ഗ്രേഡ് നെൽസൻ മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൾ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ പി. വർഗീസ്, അലി അഷ്കർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.