അറിയുക; മുടിപ്പാറച്ചാലിനും വിനോദ സഞ്ചാരത്തിനിടമുണ്ട്
text_fieldsമുടിപ്പാറച്ചാലില്നിന്നുള്ള പത്താംമൈല്‍ ടൗണിെൻറ വിദൂരദൃശ്യം
അടിമാലി: വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്താന്‍ ഉതകുന്നതും അധികമാരും അറിയാതെ കിടക്കുന്നതുമായ പ്രദേശമാണ് അടിമാലി ഇരുമ്പുപാലത്തിന് സമീപം മുടിപ്പാറച്ചാല്‍. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപമുള്ള ഇരുമ്പുപാലത്തുനിന്നാണ് മുടിപ്പാറച്ചാലിലേക്കുള്ള പാതയാരംഭിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമായി അടയാളപ്പെടുത്താത്തതിനാല്‍ കാര്യമായി സഞ്ചാരികള്‍ ഇവിടേക്ക് കടന്നുവരാറില്ല.
കുന്നിന്മുകളില്നിന്നുള്ള മലമടക്കുകളുടെ വിദൂര ദൃശ്യവും വനംവകുപ്പിെൻറ അധീനതയിലുള്ള യൂക്കാലി പ്ലാേൻറഷനുമാണ് മുടിപ്പാറച്ചാലിെൻറ ഭംഗി. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെനിന്നുള്ള വിദൂര കാഴ്ച ഭംഗിനിറക്കുന്നതാണ്. ഇരുമ്പുപാലത്തുനിന്ന് മൂന്ന് കിലോമീറ്ററിനടുത്ത ദൂരം മുടിപ്പാറച്ചാലിലേക്കുണ്ട്.
വന്മരങ്ങള് ഇടതൂര്‍ന്ന് നില്ക്കുന്ന യൂക്കാലി പ്ലാേൻറഷന്‍ പൊരിവെയിലത്തും സുഖമുള്ള കുളിരിെൻറ കുടവിരിക്കും. തിരക്കില്‍ നിന്നൊഴിഞ്ഞ് മുടിപ്പാറ നല്കുന്ന നിശ്ശബ്ദതയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതാണ്. വനംവകുപ്പുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈകോര്‍ത്താല്‍ മുടിപ്പാറച്ചാലിനെ വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ത്താന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.