അറവുമാലിന്യം പുഴയിൽ തള്ളി; വെള്ളം മലിനമായി
text_fieldsമാങ്കുളം പുഴയിൽ അറവുമാലിന്യം തള്ളിയ നിലയിൽ
അടിമാലി: മാങ്കുളം പഞ്ചായത്തിലെ മുനിപ്പാറ മുള്ളനാനിക്കൽ പാലത്തിൽനിന്ന് കോഴി മാലിന്യവും അറവുമാലിന്യവും വൻതോതിൽ പുഴയിലേക്ക് തള്ളിയ നിലയിൽ. മാങ്കുളം പഞ്ചായത്തിലെ നിരവധിപ്പേർ കുടിക്കാനും കുളിക്കാനും ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പ്രധാന പുഴയാണ് ഇതോടെ മലിനമായത്.
ചപ്പാത്ത് മുതൽ കിലോമീറ്ററുകളോളം ദൂരത്തിൽ മാലിന്യം പുഴയിൽ കിടക്കുന്നത് കാണാം. വലിയ രീതിയിൽ ദുർഗന്ധവുമുണ്ട്. രാത്രിയാണ് അറവുമാലിന്യം പുഴയിൽ തള്ളിയതെന്ന് കരുതുന്നു. മാങ്കുളത്തിന്റെ ജീവനാഡിയായ പുഴയെ മലിനമാക്കിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാങ്കുളം പഞ്ചായത്ത് അധികാരികളും നിയമപാലകരും ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.