Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2025 5:11 AM GMT Updated On
date_range 2025-04-13T10:41:09+05:30ഇടിമിന്നലിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldscamera_alt
ഇടിമിന്നലിൽ വൈദ്യുതി മീറ്റർ തകർന്ന നിലയിൽ
അടിമാലി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വാളറ കുളമാംകുഴി ആദിവാസി കോളനിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. എട്ട് വീടുകൾക്ക് ഭാഗികമായി കേടുപറ്റി. നിരവധി വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾ വയറിങ് ഉൾപ്പെടെ നശിക്കുകയും ചെയ്തു.
ശാന്ത (43 ), മഞ്ചു ( 29) എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി രണ്ടിന് ശേഷമാണ് അപകടം വിതച്ച് ശക്തമായ ഇടിമിന്നൽ ഉണ്ടായത്.
Next Story