നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsഅടിമാലി: നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി അനിൽ ഫ്രാൻസിസിനെയാണ് (38) ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡും ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എക്സൈസ് വകുപ്പിന്റെ ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. മൂന്നാർ കേന്ദ്രീകരിച്ച് റിസോർട്ടുകളിലേക്ക് തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിക്കുന്നയാളാണ് പിടിയിലായ അനിലെന്നും, പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും കൂടുതൽ അന്വേഷിക്കുമെന്നും അസി. എക്സൈസ് കമീഷണർ അറിയിച്ചു. ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി കൂടുതൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എ.സി. നെബു, ഷാജി ജയിംസ്, പ്രിവന്റിവ് ഓഫിസർമാരായ സിജുമോൻ, ജലീൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് പി. ജോസഫ്, ആൽബിൻ ജോസ്, ഡ്രൈവർ ശശി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.