Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആഫ്രിക്കൻ ഒച്ച് ശല്യം;...

ആഫ്രിക്കൻ ഒച്ച് ശല്യം; പൊറുതിമുട്ടി കർഷകർ

text_fields
bookmark_border
ആഫ്രിക്കൻ ഒച്ച് ശല്യം; പൊറുതിമുട്ടി കർഷകർ
cancel
camera_alt

വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ദ​ർ​ഭ​ത്തൊ​ട്ടി​യി​ൽ വി​ള​ക​ൾ തി​ന്നൊ​ടു​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ച്

വണ്ണപ്പുറം: പഞ്ചായത്തിലെ ദർഭത്തൊട്ടിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം മൂലം കർഷകർ പൊറുതിമുട്ടുന്നു. കൃഷിയിടത്തിലെ വിളകളുടെ ഇലകളെല്ലാം ഇവ തിന്ന് നശിപ്പിക്കുന്നു.ഇവ വീടിനുള്ളിലേക്കും എത്തിത്തുടങ്ങി. ദർഭത്തൊട്ടി കള്ളികാട്ട് ജോർജ്, പാറയിൽ ബെന്നി, പറയ്ക്കൽ രാജീവ്‌ ഭാസ്കരൻ എന്നിവരുടെ പുരയിടങ്ങളിലാണ് ഇവയുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. സമീപ കൃഷിയിടങ്ങളിലേക്കും ഇവയുടെ ശല്യം വ്യാപിക്കുകയാണ്.

വണ്ണപ്പുറം കൃഷിഭവൻ ഉദ്യോഗസ്ഥരെത്തി ഇവയെ ഉപ്പിട്ട് നശിപ്പിക്കാൻ നിർദേശം നൽകി തിരിച്ചുപോയതായി കർഷകർ പറഞ്ഞു. ഒച്ചുശല്യം നിയന്ത്രിക്കാൻ കൃഷി വകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. മാസങ്ങൾക്ക് മുമ്പും വണ്ണപ്പുറം പഞ്ചായത്തിലെ ചില വാർഡുകളിൽ ആഫ്രിക്കൻ ഒച്ചുശല്യമുണ്ടായിരുന്നു. അന്നും കൃഷി വകുപ്പിന്‍റെ ഇടപെടൽ ശക്തമായില്ലെന്ന് ജനങ്ങൾ പറയുന്നു. അടിയന്തരമായി വണ്ണപ്പുറം പഞ്ചായത്തിൽ കർഷകരുെട യോഗം വിളിച്ചുകൂട്ടണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.

Show Full Article
TAGS:African Snail infestation Farmers struggle 
News Summary - African snail infestation; Farmers struggling
Next Story