Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധികൃതർ അവഗണിച്ചു;...

അധികൃതർ അവഗണിച്ചു; നാട്ടുകാർ റോഡ്​ നന്നാക്കി

text_fields
bookmark_border
അധികൃതർ അവഗണിച്ചു; നാട്ടുകാർ റോഡ്​ നന്നാക്കി
cancel
Listen to this Article

ചെ​റു​തോ​ണി : ചാ​ലി​സി​റ്റി വെ​ട്ടി​ക്കാ​മ​റ്റം റോ​ഡി​ന്‍റെ കി​ളി​യാ​ർ​ക​ണ്ടം മു​ത​ൽ പു​ളി​ഞ്ചോ​ട് വ​രെ​യു​ള്ള ഭാ​ഗം ഉ​പ്പു​തോ​ട്ടി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കി. ഉ​പ്പു​തോ​ട് മ​ഹാ​ത്മാ സ്വ​യം സ​ഹാ​യ​സം​ഘം, എ​ച്ച്.​ആ​ർ.​സി ലൈ​ബ്ര​റി, പ്ര​തി​ഭ ലൈ​ബ്ര​റി , എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ടു​ക​ൾ തെ​ളി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടും ഇ​ക്കാ​ര്യം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ മേ​ജ​ർ ഡി​സ്ട്രി​ക്ട് റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്. കി​ളി​യാ​ർ ക​ണ്ടം മു​ത​ൽ പു​ളി​ഞ്ചോ​ട് വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് കാ​ടു​മൂ​ടി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് ന​ൽ​കി ക​ട​ന്നു​പോ​കു​വാ​നും , കാ​ൽ​ന​ട​ക്കാ​ർ​ക്കു​മെ​ല്ലാം റോ​ഡു​വ​ക്കി​ലെ കാ​ട് വ​ലി​യ ദു​രി​ത​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കാ​ട് വെ​ട്ടി തെ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി പു​ൽ​കു​ന്നേ​ൽ, വി​ജ​യ​ൻ ക​ല്ലി​ങ്ക​ൽ, ബേ​ബി ചൂ​ര​ക്കു​ഴി, വി ​എം ജോ​സ​ഫ്, സാ​ന്റോ നെ​ല്ലേ​ട​ത്ത്, മെ​ൽ​വി​ൻ മാ​ത്യു, ജി​മ്മി പ​ള്ളി​ക്കു​ന്നേ​ൽ,ജോ​സ് താ​ന്നി​ക്ക​ൽ, ജോ​യ് പ​റ​പ്പ​ള്ളി​ൽ, ബേ​ബി മൈ​ലാ​ങ്ക​ൽ സു​ധാ​ക​ര​ൻ കൈ​പ്പ​ട​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
TAGS:Latest News news Kerala News Idukki News 
News Summary - Authorities ignored; locals repaired the road
Next Story