Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഓടുന്ന കാറിന്...

ഓടുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
ഓടുന്ന കാറിന് തീപിടിച്ചു
cancel
camera_alt

ഓടുന്നതിനിടെ തീ പിടിച്ച കാർ

Listen to this Article

ചെറുതോണി: ഓടുന്നതിനിടെ കാർ കത്തി നശിച്ചു. ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴിക്ക് സമീപം തള്ളക്കാനത്ത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തൃശൂർ പുതുക്കാടുനിന്ന് കഞ്ഞിക്കുഴിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്.

കാറിൽ സ്ത്രീ അടക്കം നാല് യാത്രക്കാർ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാർ നിർത്തി പുറത്ത് ഇറങ്ങുകയായിരുന്നു. പ്രദേശവാസികളുടെ ഇടപെടൽ മൂലം തീ പടരാതെ നിയന്ത്രിച്ചു. തൃശൂർ സ്വദേശി ലിജോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

Show Full Article
TAGS:caught fire Local News Idukki News 
News Summary - A running car caught fire
Next Story