ആന്റോപുരം-ഗൗരി സിറ്റി റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ
text_fieldsആന്റോ പുരം ഗൗരിസിറ്റി റോഡ് തകർന്ന നിലയിൽ
ചെറുതോണി: ടാറിങ് നടത്തി ഒരു വർഷം തികയും മുമ്പേ റോഡ് തകർന്നു. ദിവസവും നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന ആന്റോപുരത്ത് നിന്നും ഗൗരിസിറ്റിക്കുള്ള റോഡാണ് തകർന്ന് ഗതാഗത യോഗ്യമല്ലാതായത്. വാത്തികുടി മരിയാപുരം പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാലിസിറ്റി വഴിയുള്ള ആന്റോപുരത്തെ കലുങ്ക് തകരുകയും പുതുക്കിപ്പണിയുന്നതിനായി അടക്കുകയും ചെയ്തതോടെ യാത്രക്കാർ ഭൂരിപക്ഷവും ഈറോഡു വഴിയാണ് യാത്ര ചെയ്യുന്നത്.
ഒരു കിലോമീറ്റർ ദൂരം വരുന്ന റോഡു വഴി യാത്രക്കാർ കൂടിയതോടെയാണ് ബുദ്ധിമുട്ട് കൂടിയത്. കരിമ്പനിൽ നിന്നും മുരിക്കാശേരി യിൽ നിന്നും വരുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് അടിയന്തരമായി നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


