Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightദേവപ്രിയക്ക് നാളെ...

ദേവപ്രിയക്ക് നാളെ ജന്മനാട്ടിൽ സ്വീകരണം

text_fields
bookmark_border
ദേവപ്രിയക്ക് നാളെ ജന്മനാട്ടിൽ സ്വീകരണം
cancel
Listen to this Article

ചെ​റു​തോ​ണി: സം​സ്ഥാ​ന സ്കൂ​ൾ അ​ത്​​ല​റ്റി​ക്സി​ലെ പ​ഴ​ക്ക​മേ​റി​യ റെ​ക്കോ​ഡ് ത​ക​ർ​ത്ത ദേ​വ​പ്രി​യ​ക്ക് ജ​ൻ​മ​നാ​ട് ബു​ധ​നാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കും. സ​ബ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 12.69 സെ​ക്ക​ൻ​ഡി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​യാ​ണ് കാ​ൽ​വ​രി​മൗ​ണ്ട് സ്‌​കൂ​ൾ താ​രം പൊ​ന്ന​ണി​ഞ്ഞ​ത്. 1987ൽ ​സി​ന്ധു മാ​ത്യു കു​റി​ച്ച റെ​ക്കോ​ഡാ​ണ് ദേ​വ​പ്രി​യ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. സ്വ​ന്ത​മാ​യി വീ​ട് ഇ​ല്ലാ​ത്ത​തി​ന്‍റെ ദുഃ​ഖ​ത്തി​ലാ​യി​രു​ന്നു ദേ​വ​പ്രി​യ ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ഈ ​വ​ർ​ഷം മീ​റ്റ് റെ​ക്കോ​ഡ് ത​ക​ർ​ത്താ​ൽ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​മെ​ന്ന് സ്കൂ​ളി​ലെ പ​രി​ശീ​ല​ക​ൻ ടി​ബി​ൻ ജോ​സ​ഫ് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. ​​സ്വ​ർ​ണ നേ​ട്ടം കൈ​വ​രി​ച്ച ദേ​വ​പ്രി​യ​ക്ക്​ സി.​പി.​എം ​വീ​ട്​ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു. കാ​ൽ​വ​രി മൗ​ണ്ടി​ന്​ സ​മീ​പം കൂ​ട്ട​ക്ക​ല്ലി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ത്തും ത​ല​ക്ക​ൽ ഷൈ​ബു​വി​ന്‍റെ മൂ​ന്നു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ദേ​വ​പ്രി​യ. ഷൈ​ബു ത​ടി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. നാ​ലു​വ​ർ​ഷം മു​മ്പ്​ ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ത​ടി​പ്പ​ണി നി​ർ​ത്തി. അ​മ്മ ബി​സ്മി ത​ങ്ക​മ​ണി​യി​ലെ കേ​ര​ള ബാ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ​ ത​ക​ർ​ന്ന്​ വീ​ഴാ​റാ​യ ചെ​റി​യ വീ​ട്ടി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഓ​ൺ​ലൈ​നാ​യി വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ക്കും.

Show Full Article
TAGS:Select A Tag cheruthoni Idukki News Kerala School Sports Meet 
News Summary - Devapriya to be given a reception in her hometown tomorrow.
Next Story