Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightകാ​റി​ല്‍ ക​ട​ത്തിയത്...

കാ​റി​ല്‍ ക​ട​ത്തിയത് 270 കു​പ്പി മാ​ഹി മ​ദ്യം; ഒരാൾ എ​ക്സൈ​സ് പിടിയിൽ

text_fields
bookmark_border
കാ​റി​ല്‍ ക​ട​ത്തിയത് 270 കു​പ്പി മാ​ഹി മ​ദ്യം; ഒരാൾ എ​ക്സൈ​സ് പിടിയിൽ
cancel
camera_alt

സ​നി​ല്‍

ചെ​റു​തോ​ണി: ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ സ്ക്വാ​ഡും ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ട്ടേ​ക്ക​ണ്ണി ഭാ​ഗ​ത്ത് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന270 കു​പ്പി മാ​ഹി മ​ദ്യം പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ടി. ​ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ചൂ​ര​ക്കോ​ട് സ​നി​ല്‍ (34) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​റോ​ടൊ​പ്പം അ​സി. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ.​സി. നെ​ബു, ഷാ​ജി ജെ​യിം​സ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​എ​ന്‍. സി​ജു​മോ​ന്‍, പി.​എം. ജ​ലീ​ല്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ആ​ല്‍ബി​ന്‍ ജോ​സ്, അ​നൂ​പ് പി. ​ജോ​സ​ഫ്, പി.​കെ. ശ​ശി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:mahe Alcohol drug hunt excise 
News Summary - One caught by Excise for smuggling Mahe alcohol
Next Story