കവർച്ചക്കേസ് പ്രതി 21 വർഷത്തിനുശേഷം പിടിയിൽ
text_fieldsചെറുതോണി: കവർച്ചക്കേസ് പ്രതി 21 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ തേനി ജില്ലയിൽപ്പെട്ട ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി ചന്ദനമാരിയപ്പൻ തെരുവിൽ സുബ്രമണ്യനാണ് ഇടുക്കി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വർഷങ്ങളായി മുങ്ങിനടക്കുന്ന കേസിലെ പ്രതികളെ പിടികൂടുന്നതിനായി ഇടുക്കി എസ്.എച്ച്.ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട എസ്.ഐ ബിജു, സി.പി.ഒമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തേനിയിലെ ഓടപ്പെട്ടി പൊലീസിന്റെ സഹായത്തോടെ സഹസികമായാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


