കാറ്റ് നാമാവശേഷമാക്കിയത് 15 വർഷത്തെ അധ്വാനം
text_fieldsഭൂമിയാംകുളം അച്ചാരുകുടിയിൽ ജോഷിയുടെ പുരയിടത്തിലെ കാറ്റിൽ ഒടിഞ്ഞുവീണ കായ്ഫലമുള്ള ജാതിമരം
ചെറുതോണി: ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ജാതി മരങ്ങൾ കാറ്റിലും മഴയിലും നാമാവശേഷമായി.
കഴിഞ്ഞ ദിവസം വേനൽ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റിൽ 15 വർഷത്തിലധികം പഴക്കമുള്ള ജാതിമരം ഉൾപ്പെടെ ഒടിഞ്ഞു വീണപ്പോൾ ഇല്ലാതായത് 15 വർഷത്തെ അധ്വാന ഫലം. വാഴത്തോപ്പ് - ഭൂമിയാംകുളം അച്ചാരുകുടിയിൽ ജോഷി പൈലിയുടെ നല്ല കായ്ഫലമുള്ള ജാതി മരങ്ങളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. വേനൽ കാലത്ത് നനച്ച് സംരക്ഷിച്ചിരുന്നതിനാൽ നല്ലവരുമാനം ലഭിച്ചിരുന്നു. പുരയിടത്തിലെ മറ്റ് ജാതി മരങ്ങളിൽ നിന്നെല്ലാം കായ്കൾ കാറ്റിൽ പൊഴിഞ്ഞുപോയി. ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.