Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightബ്രേക്ക് നഷ്ടപ്പെട്ട്...

ബ്രേക്ക് നഷ്ടപ്പെട്ട് ലോറി; ചെറുതോണിയിൽ അപകട പരമ്പര

text_fields
bookmark_border
ബ്രേക്ക് നഷ്ടപ്പെട്ട് ലോറി; ചെറുതോണിയിൽ അപകട പരമ്പര
cancel
Listen to this Article

ചെ​റു​തോ​ണി ടൗ​ണി​ല്‍ ഇ​റ​ക്ക​ത്തി​ല്‍ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ലോ​റി

ചെ​റു​തോ​ണി: ടൗ​ണി​ല്‍ ലോ​ഡു​മാ​യി വ​ന്ന ലോ​റി ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. ചെ​റു​തോ​ണി ടൗ​ണി​ന്റെ മ​ധ്യ​ത്തി​ല്‍ ഇ​റ​ക്ക​ത്തി​ല്‍ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ലോ​റി എ​തി​രെ​വ​ന്ന ഓ​ട്ടോ​യി​ലാ​ണ്​ ആ​ദ്യം ഇ​ടി​ച്ച​ത്. ഇ​ടി​ച്ച ഓ​ട്ടോ​യെ നൂ​റ് മീ​റ്റ​റോ​ളം മു​ന്നോ​ട്ട് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ദ്യ​ത്തെ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​ശേ​ഷം മു​ന്നോ​ട്ടു​പോ​യ ലോ​റി എ​തി​രെ വ​ന്ന മ​റ്റൊ​രു ഓ​ട്ടോ​യി​ലും തു​ട​ര്‍ന്ന് സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു. ഹോ​ണ്‍ മു​ഴ​ക്കി പൊ​ട്ടി​യ ചി​ല്ലു​മാ​യി വ​രു​ന്ന ലോ​റി ക​ണ്ട് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും മാ​റ്റി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. ലോ​റി ഡ്രൈ​വ​ര്‍ റോ​ഡി​ന്റെ വ​ല​തു​വ​ശ​ത്ത് ക​ണ്ട പാ​റ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി​യാ​ണ് വാ​ഹ​നം നി​ര്‍ത്തി​ച്ച​ത്. പാ​റ​ക്കെ​ട്ടി​ല്‍ ഇ​ടി​ക്കാ​തെ വാ​ഹ​നം മു​ന്നോ​ട്ടു​നീ​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന ആ​ളു​ക​ള്‍ക്കി​ട​യി​ലേ​ക്കോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ പാ​ഞ്ഞു​ക​യ​റി​യേ​നെ. ഡ്രൈ​വ​റു​ടെ സം​യോ​ജി​ത​ഇ​ട​പെ​ട​ലും അ​പ​ക​ട വ്യാ​പ്തി കു​റ​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍പ​ര​ന്ന ഡീ​സ​ലും ഓ​യി​ലും ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി നീ​ക്കം ചെ​യ്തു. പൊ​ലീ​സെ​ത്തി​ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
TAGS:Idukki News cheruthoni Local News Alert 
News Summary - Truck loses brakes; series of accidents in Cheruthoni.
Next Story