ജില്ല കായിക മേള: ട്രാക്കുണർന്നു; ഇനി പോരാട്ടവീര്യം
text_fieldsആൽവിൻ തോമസ്, ജൂനിയർ 110. മീറ്റർ ഹർഡിൽസ്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരട്ടയാർ
നെടുങ്കണ്ടം: പോരാട്ടവീര്യത്തിന്റെ ആരവം ഉണർത്തി പുതിയ നേട്ടങ്ങൾ കൊയ്യാൻ ഇടുക്കി റവന്യൂ ജില്ല കായിക മേളക്ക് വ്യാഴാഴ്ച ട്രാക്കുണർന്നു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.സി. ഗീത പതാകയുയര്‍ത്തിയതോടെ മത്സരങ്ങൾക്ക് തുടക്കമായി. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ മൂന്ന് ദിവസം നീളുന്ന മത്സരങ്ങൾ ഉടുമ്പൻചോല എം.എൽ.എ എം.എം. മണി ഉദ്ഘാടനം ചെയ്തു.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം എ.ഇ.ഒ ജെൻസിമോൾ, ബിജു ജേക്കബ്, സുനീഷ്, ബിജു ജോർജ്, ബെന്നി മുക്കുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
മഴമാറി മത്സരങ്ങൾ ആരംഭിച്ചപ്പോൾ ജൂനിയർ, സീനിയർ, സബ് ജൂനിയർ 100 മീറ്റർ ഹിറ്റ്സ് ഇനങ്ങളോടെയാണ് ട്രാക്കിലെ മത്സരങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് 600 മീറ്റര്‍ ഓട്ടം, വിവിധ വിഭാഗങ്ങളില്‍ ഹര്‍ഡില്‍സ്, 4x100 മീറ്റര്‍ റിലേ, 3000 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഷോട്പുട്, ഹൈജംപ്, ഡിസ്കസ് ത്രോ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. കനത്തമഴ മൂലം വൈകിയാണ് പരിപാടി ആരംഭിച്ചത്.


