Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക​മ്പ​ത്ത്...

ക​മ്പ​ത്ത് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക​മ്പ​ത്ത് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ക​മ്പ​ത്ത് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ളും വ​ന​പാ​ല​ക​രും

കുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വിൽപനക്കായി കൊണ്ടുവന്ന നാല് ആനക്കൊമ്പുകളുമായി നാലുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു. തേനി കമ്പം മുത്തുരാമലിംഗം തെരുവിൽ കൃഷ്ണപ്രഭു (42), മധുര സ്വദേശികളായ അണ്ണമരാജ (53), വാസുദേവൻ (53), ആന മലയൻപ്പെട്ടി സ്വദേശി വിജയൻ (42) എന്നിവരെയാണ് കമ്പം റേഞ്ച് ഓഫിസർ ദീനദയാളനും സംഘവും അറസ്റ്റ് ചെയ്തത്.

ആനക്കൊമ്പുകൾ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കമ്പം ബൈപാസ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് ആഡംബര കാറുകളിൽ ആനക്കൊമ്പുകളുമായി എത്തിയ പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആനക്കൊമ്പ് കടത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനപാലകർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:elephant tusks Wildlife Smuggling Tamil Nadu 
News Summary - Four Arrested with Elephant Tusks
Next Story