അപായം! അരികെ... സ്കൂളിന് സമീപത്തെ ഫ്യൂസ് കാരിയറുകൾ അപകടാവസ്ഥയിൽ
text_fieldsമൂലമറ്റം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം അപകടാവസ്ഥയിലുള്ള ഫ്യൂസ് കാരിയർ
മൂലമറ്റം: സ്കൂളിന് സമീപത്തെ ഫ്യൂസ് കാരിയറുകൾ അപകടാവസ്ഥയിലെന്ന് പരാതി. മൂലമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വൈദ്യുതി തൂണിലെ ഫ്യൂസുകളാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥി ഇതുവഴി കുടയുമായി എത്തിയപ്പോൾ ഇവിടെ ഷോർട്ടായി തീപ്പൊരിയുണ്ടായിരുന്നു.
വിവരം സെക്ഷൻ ഓഫിസിൽ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ഫ്യൂസ് മാറ്റുന്നതിന് നടപടി എടുത്തിട്ടില്ല. ഇതിനിടെ കെ.എസ്.ഇ.ബിയിലെ ഒരു ജീവനക്കാരൻ ഇവിടെയെത്തി ഫ്യൂസ് ഉയർത്തിവെക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളടക്കം സമീപത്ത് മൂന്ന് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കിഴക്കേക്കര കോളനിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ ഫ്യൂസ് കാരിയറുള്ളത്. അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.