Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​ടു​ക്കി​യി​ൽ...

ഇ​ടു​ക്കി​യി​ൽ ‘ജീ​വ​നി​ല്ലാ’​തെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ! മു​ട​ങ്ങിക്കി​ട​ക്കു​ന്ന​ത് 26 പ​ദ്ധ​തി​ക​ൾ

text_fields
bookmark_border
ഇ​ടു​ക്കി​യി​ൽ ‘ജീ​വ​നി​ല്ലാ’​തെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ! മു​ട​ങ്ങിക്കി​ട​ക്കു​ന്ന​ത് 26 പ​ദ്ധ​തി​ക​ൾ
cancel

തൊടുപുഴ: മലയോര ജില്ലയിൽ ജീവനില്ലാതെ ജൽ ജീവൻ മിഷൻ പദ്ധതികൾ ഇഴയുന്നു. പദ്ധതിയാരംഭിച്ച് ഏഴ് വർഷം പിന്നിടുമ്പോഴും ഹൈറേഞ്ചിലും ലോ റേഞ്ചിലുമായി നിരവധി പദ്ധതികളാണ് പാതിയിൽ മുടങ്ങി കിടക്കുന്നത്. ഓരോ ഗ്രാമീണ വ്യക്തിക്കും പ്രതിദിനം 55 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ആഗസ്റ്റ് 15നാണ് പദ്ധതിക്ക് തുടക്കിട്ടത്.

2024 ആകുമ്പോഴേക്കും ഗ്രാമീണ മേഖലകളിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക പൈപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടത്തിപ്പ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ജലസേചന വകുപ്പിന് ചുക്കാൻ പിടിച്ചിരുന്ന മന്ത്രി റോഷി അഗസ്റ്റിൻ ജില്ലയുടെ പ്രതിനിധിയായിരുന്നിട്ടും പദ്ധതി നടത്തിപ്പിന് വേഗതയുണ്ടായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

ഇഴയുന്നത് 26 പദ്ധതികൾ

മലയോര ജില്ലയിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലാരംഭിച്ച 26 പദ്ധതികളാണ് നിലവിൽ ഇഴഞ്ഞ് നീങ്ങുന്നത്. ചെറുകിട ശുദ്ധജില വിതരണ പദ്ധതികൾ, ഗ്രാമീണ ജലവിതരണ പദ്ധതികൾ, ത്വരിത ഗതിയിലുളള ഗ്രാമീണ ജല വിതരണ പദ്ധതികൾ, പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള പദ്ധതികൾ തുടങ്ങി വിവിധ രീതിയിലുള്ള പദ്ധതികളാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധികളിലായി ആസൂത്രണം ചെയ്തത്.

കാന്തല്ലൂർ, മറയൂർ, വട്ടവട, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം, ഇടുക്കി കഞ്ഞിക്കുഴി, ബൈസൺവാലി, വാത്തിക്കുടി, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, സേനാപതി, കൊന്നത്തടി, മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളിലെ ചെറുകിട ശുദ്ധജലവിതരണപദ്ധതികൾ, ചിന്നക്കനാൽ, ദേവികുളം, കരിങ്കുന്നം, മുട്ടം, കാഞ്ചിയാർ, നെടുങ്കണ്ടം, പാമ്പാടുംപാറ, അറക്കുളം, ഉപ്പുതറ, ഏലപ്പാറ, ശാന്തൻപാറ, രാജകുമാരി, സേനാപതി, കാന്തല്ലൂർ, മറയൂർ,ഇടമലക്കുടി,വട്ടവട, വെള്ളിയാമറ്റം, കൊന്നത്തടി, ഉടുമ്പഞ്ചോല, രാജാക്കാട്, ബൈസൺവാലി, രാജകുമാരി, സേനാപതിപഞ്ചായത്തിലെ കുടിവെളള വിതരണ പദ്ധതികൾ, കാമാക്ഷി, ഇരട്ടയാർ, കുടയത്തൂർ, മാങ്കുളം, അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ,ചി ന്നക്കനാൽ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, വണ്ടന്മേട്, കുമളി പഞ്ചായത്തുകളിലെ ഗാർഹിക കുടിവെളള കണക്ഷനുകൾ സ്ഥാപിക്കൽ, ആലക്കോട്, കരിമണ്ണൂർ, ദേവികുളം, ഉടുമ്പന്നൂർ, വണ്ണപ്പുറം, കാമാക്ഷി, വാത്തിക്കുടി, എലപ്പാറ, കൊക്കയാർ, പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലെ ത്വരിത ഗതിയിലുളള ഗ്രാമീണ ജല വിതരണ പദ്ധതികളുടെ നിർമാണം എല്ലാം പാതിവഴിയിലാണ്. വകുപ്പുകൾ തമ്മിലെ അനൈക്യവും പദ്ധതി നടത്തിപ്പിലെ അപാകതകളുമെല്ലാമാണ് മെല്ലെപ്പോക്കിന് കാരണമായി പറയപ്പെടുന്നത്. ഇതോടൊപ്പം ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം മുലം കരാറുകാരും പദ്ധതിയോട് താൽപര്യം കാണിക്കുന്നില്ല.

കണക്ഷനുണ്ട്; വെള്ളമില്ലാതെ ആറായിരത്തിലേറെ കുടുംബങ്ങൾ

ജില്ലയിൽ പദ്ധതിയുടെ ഭാഗമായി ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകിയ 6398 കുടുംബങ്ങൾക്ക് ഇനിയും കുടിവെളളമില്ല .എന്നാൽ ഔദ്യോഗീക രേഖകളിൽ ഇവർക്ക് കുടിവെളള കണക്ഷനുകളുണ്ടെന്നതാണ് വിചിത്രം. കുടിവെളളമെത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും മുമ്പേ തിടുക്കപ്പെട്ട് പൈപ്പ് കണക്ഷൻ നൽകിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.

എന്നാൽ നിലവിലെ വിവരമനുസരിച്ച് ഇവർക്ക് കുടിവെള്ളമെത്താൻ ഇനിയും കടമ്പകളേറെയാണ്. ജലസേചന വകുപ്പിന്‍റെ വിശദീകരണമനുസരിച്ച് ജലശുദ്ധീകരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ, സംഭരണികൾ, പ്രധാന വിതരണ പൈപ്പ് ലൈനുകൾ എന്നിവയുടെ നിർമാണം നിലവിൽ വിവിധ ഘട്ടങ്ങളിലാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിച്ച് ജലവിതരണം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു.എന്നാൽ ഇതൊക്കെ എന്ന് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:jaljeevan mission Idukki News news 
News Summary - Jaljeevan Mission
Next Story