അണക്കര പാമ്പുപാറയിലെ അപകടം; ജീപ്പിൽ തൊഴിലാളികളെ കൊണ്ടുവരുന്നത്കു ത്തിനിറച്ച്
text_fieldsകടശ്ശിക്കടവ് പാമ്പുപാറയിൽ തമിഴ്നാട്ടിൽനിന്ന് തൊഴിലാളികളെയുമായി വന്ന ജീപ്പും സ്വകാര്യ ബസും കുട്ടിയിടിച്ചപ്പോൾ
കട്ടപ്പന: അണക്കര പാമ്പുപാറയിലെ അപകടത്തിൽ ജീപ്പിൽ സഞ്ചരിച്ചിരുന്നവർ 17 പേർ. നിയമപരമായി ജീപ്പിൽ സഞ്ചരിക്കാൻ കഴിയുന്നത് ഇതിന്‍റെ നാലിലൊന്ന് പേർക്കാണ്. ആളുകളെ തറയിൽ ഇരുത്തിയും സീറ്റിൽ ഇരിക്കുന്നവരുടെ മടിയിൽ ആളുകളെ ഇരുത്തിയും രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആറുപേരെ ഇരുത്തിയും ഡോറിൽ ഇരുത്തിയുമൊക്കയാണ് ആളുകളെ കുത്തിനിറക്കുന്നത്.
ഒരു തൊഴിലാളിയെ കമ്പത്തുനിന്ന് വണ്ടെന്മേട്ടിൽ കൊണ്ടുവരുന്നതിനു 75 മുതൽ 100 രൂപ വരെയാണ് വാങ്ങുന്നത്. കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ തുക കുറച്ചു നൽകിയാൽ മതി. കമ്പംമെട്ടിൽ പൊലീസ് ചെക്പോസ്റ്റ് ഉണ്ടെങ്കിലും തൊഴിലാളികൾ പ്രശനമുണ്ടാക്കുന്നതിനാൽ പലപ്പോഴും പൊലീസ് കണ്ണടക്കും.
കമ്പത്തുനിന്ന് പുലർച്ച പുറപ്പെടുന്ന വാഹനങ്ങൾ രാവിലെ ഏഴു മണിക്ക് ഏലത്തോട്ടത്തിൽ ഏതാവുന്ന വിധത്തിലാണ് ഇവരുടെ വരവ്. അതി വേഗതയിൽ വരുന്നതിനാൽ പലപ്പോഴും നിയന്ത്രണംവിട്ട് വാഹനം മറിയാറുണ്ട്. അപകടം ഉണ്ടായാലും വേഗം നിയന്ത്രിക്കാൻ ഇവർ ഒരുക്കമല്ല. പ്രതിദിനം ആയിരത്തോളം വാഹനങ്ങളാണ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് തൊഴിലാളികളെയുമായി എത്തുന്നത്.
ഒരുവർഷത്തിനിടെ അമ്പത്തിലധികം വാഹനാപകടങ്ങൾ തമിഴ്നാട്ടിൽനിന്ന് തൊഴിലാളികൾയുമായി വരുന്ന വാഹങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരും നിരവധി. എന്നാൽ, വാഹങ്ങളിൽ എത്തുന്ന തെഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനോ, വാഹങ്ങളുടെ വേഗം കുറക്കാനോ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.


