Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightകട്ടപ്പനയാറിൽ...

കട്ടപ്പനയാറിൽ കൂട്ടത്തോടെ ചത്തുപൊങ്ങി മീനുകൾ; വിഷം കലർത്തിയതെന്ന് സംശയം

text_fields
bookmark_border
കട്ടപ്പനയാറിൽ കൂട്ടത്തോടെ ചത്തുപൊങ്ങി മീനുകൾ; വിഷം കലർത്തിയതെന്ന് സംശയം
cancel
camera_alt

ക​ട്ട​പ്പ​ന​യാ​റ്റി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു പൊ​ങ്ങി​യ​പ്പോ​ൾ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ന്നു. ക​ട്ട​പ്പ​ന, കു​ഴി​കോ​ടി​പ​ടി​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മു​ത​ലാ​ണ് ജ​ല​ത്തി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു പൊ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. കൂ​ട്ട​മാ​യി മ​ത്സ്യ​ങ്ങ​ൾ ച​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തു വ​ലി​യ​തോ​തി​ൽ ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ക​യാ​ണ്.

വെ​ള്ള​ത്തി​ൽ ആ​രെ​ങ്കി​ലും വി​ഷം ക​ല​ക്കി​യ​താ​വാം എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സം​ശ​യം. വേ​ന​ലി​ൽ വ​ര​ൾ​ച്ച​ക്ക് ശേ​ഷം മ​ഴ പെ​യ്‌​ത​തോ​ടെ ക​ട്ട​പ്പ​ന​യാ​റ്റി​യി​ൽ നീ​രൊ​ഴു​ക്ക് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം. കു​ളി​ക്കാ​നും, അ​ല​ക്കാ​നും, ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് വി​ഷം ക​ല​ർ​ന്നി​രി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​ലാ​ണ് രാ​സ​വ​സ്തു ക​ല​ർ​ന്ന​ത് എ​ന്നാ​ണ് നി​ഗ​മ​നം. തു​ട​ർ​ന്ന് കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും പ്ര​ദേ​ശ​ത്തു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​ഏ​ലം അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക​വി​ള​ക​ളി​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ച്ച​പ്പോ​ൾ അ​ത് മ​ഴ​വെ​ള്ള​ത്തി​ലൂ​ടെ ആ​റ്റി​ൽ ഒ​ഴു​കി എ​ത്തി​യ​ത​വാം എ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​രെ​ങ്കി​ലും മീ​ൻ പി​ടി​ക്കാ​ൻ ന​ഞ്ചു ക​ല​ക്കി​യ​താ​ണോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:illegal fishing kattappana 
News Summary - fishes found dead in river
Next Story