മുളകരമേട്ടിൽ വീട് കത്തിനശിച്ചു
text_fieldsകട്ടപ്പന മുളകരമേട്ടിൽ വീടിന് തീപിടിച്ചത് അഗ്നിരക്ഷസേന അണക്കുന്നു
കട്ടപ്പന: മുളകരമേട്ടിൽ വീട് കത്തി നശിച്ചു. ശാന്തിഭവനിൽ അയ്യപ്പന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ടെയാണ് സംഭവം. വീടിന്റെ കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. കട്ടിൽ, അലമാര, അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളടക്കം അഗ്നിക്കിരയായി. കൂടാതെ ജനലുകളും വാതിലുകളും മേൽക്കൂരയുമടക്കം കത്തിനശിച്ചു.
സംഭവസമയം വീട്ടിൽ അയ്യപ്പനുണ്ടായിരുന്നു. തീപടർന്നതോടെ ഇദ്ദേഹം വീടിന് പുറത്തേക്ക് ഓടി. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തി. തുടർന്ന് ഇവർ കട്ടപ്പന ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പന നഗരസഭ കൗൺസിലർ സന്തോഷ് ഓലിനാലിന്റെയും സമീപവാസികളുടെയും നേതൃത്വത്തിൽ തീയണക്കാൻ ശ്രമം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്സെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


