കട്ടപ്പനയിൽ റിങ് റോഡ് യാഥാര്‍ഥ്യമാകുന്നു
text_fieldsകട്ടപ്പന: ടൗണിലെയും സമീപത്തെയും വിവിധ റോഡുകളെ കോര്‍ത്തിണക്കി റിങ് റോഡ് യാഥാർഥ്യമാകുന്നു. ഇതിനായി 30 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഇതോടൊപ്പം ഏതാനും ഗ്രാമീണ റോഡുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈദ്യുതി ദീപങ്ങള്‍, മാര്‍ക്കിങ്, ടൈല്‍ പതിച്ച നടപ്പാത, റിഫ്ലക്ടര്‍, സൈന്‍ ബോര്‍ഡ്, ഐറിഷ് ഓട തുടങ്ങിയവ ഉൾപ്പെടുത്തിയാകും നിര്‍മാണം.
പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ദൂരം കുറക്കുന്നതിനും സാധ്യമാകുന്ന തരത്തിലാണ് റിങ് റോഡിന്റെ രൂപകല്‍പന. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നും ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കട്ടപ്പനവഴി യാത്രചെയ്യുന്ന ഭക്തര്‍ക്ക് തിരക്കൊഴിവാക്കി മലയോര ഹൈവേയില്‍ എത്തിച്ചേര്‍ന്ന് യാത്ര തുടരാന്‍ സാധിക്കും.
റിങ് റോഡ് പദ്ധതിക്ക് പുറമെ വെള്ളയാംകുടി, കക്കാട്ടുകട റോഡിന് ആറു കോടിയും നേതാജി ബൈപാസിന് ഒരു കോടിയും അനുവദിച്ച് ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ഇരട്ടയാര്‍-വഴവര റോഡിന് എട്ടുകോടി അനുവദിച്ചു നിര്‍മാണം നടന്നുവരുന്നു. പ്രധാന ഗ്രാമീണ റോഡുകളും ഉടന്‍ നവീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന റോഡുകൾ
- പാറക്കടവ്-ജ്യോതിസ് ബൈപാസ്
- പാറക്കടവ്-ഇടശ്ശേരി ജങ്ഷന്‍-തൊടുപുഴ-പുളിയന്മല റോഡ്
- കട്ടപ്പന-ഉപ്പുകണ്ടം റോഡ്
- ഇടശ്ശേരി ജങ്ഷന്‍-തോവാള റോഡ്
- ഇരട്ടയാര്‍-ഉപ്പുകണ്ടം റോഡ്
- ഇരട്ടയാര്‍-പഞ്ചായത്തുപടി
- നത്തുകല്ല്-വെള്ളയാംകുടി-സുവര്‍ണഗിരി
- കട്ടപ്പന-ഐ.ടി.ഐ ജങ്ഷന്‍-വെള്ളയാംകുടി
- എസ്-എന്‍ ജങ്ഷന്‍-പേഴുംകവല റോഡ്
- മാര്‍ക്കറ്റ് ജങ്ഷന്‍-കുന്തളംപാറ റോഡ്
- കട്ടപ്പന-ഇരട്ടയാര്‍ റോഡ്
- കെ.എസ്.ആർ.ടി.സി ജങ്ഷൻ-വെട്ടിക്കുഴിക്കവല
- സെന്‍ട്രല്‍ ജങ്ഷന്‍-ഇടശ്ശേരി ജങ്ഷന്‍-മുനിസിപ്പാലിറ്റി റോഡ്
- പ്രൈവറ്റ് ബസ്സ്റ്റാൻഡ്-പുളിയന്മല റോഡ്
- മരുതുംപടി-ജവഹര്‍ റോഡ്
- വെയര്‍ഹൗസ് റോഡ്
- വള്ളക്കടവ്-കരിമ്പാനിപ്പടി ചപ്പാത്ത് റോഡ്
- വള്ളക്കടവ്-ഇരുപതേക്കാര്‍ റോഡ്
- ആനകുത്തി-പൂവേഴ്‌സ്‌മൗണ്ട്-അപ്പാപ്പന്‍പടി റോഡ്
- പാറക്കടവ്-ആനകുത്തി റോഡ്
- വെട്ടിക്കുഴകവല-പാദുവാപുരം പള്ളി റോഡ്
- ദീപിക ജങ്ഷന്‍ -പുതിയ ബസ്സ്റ്റാൻഡ് റോഡ്
- ടി.ബി ജങ്ഷന്‍-ടറഫ് റോഡ്
- മാവുങ്കല്‍പടി-പാലത്തിനാല്‍പടി റോഡ്
- അമ്പലക്കവല-ഒഴുകയില്‍പടി റോഡ്


