കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം
text_fieldsകോഴിമല ഒറ്റപ്ലാക്കൽ മുരളിയുടെ കൃഷിയിടത്തിൽ കാട്ടാന
നാശം വിതച്ച നിലയിൽ
കട്ടപ്പന: കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം. വ്യാഴാഴ്ച പുലർച്ചെ കോഴിമല രാജപുരത്തിന് സമീപം ജനവാസ മേഖലയിൽ എത്തിയ കാട്ടാന കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന ഈ മേഖലയിൽ കൃഷി നശിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി 12ഓടെയാണ് ആനയിറങ്ങിയത്.
തേക്കനാൽ മണി, ഒറ്റപ്ലാക്കൽ മുരളി, തേക്കനാൽ സരസമ്മ, ഒറ്റകല്ലുങ്കൽ ജോയി, കപ്പാട് റസാഖ് എന്നിവരുടെ പുരയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ, കമുക് ഉൾപ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. കഴിഞ്ഞ വർഷവും ഈ സമയത്ത് കാട്ടാന ഇവിടെ വ്യാപകമായി കൃഷി വിളകൾ നശിപ്പിച്ചിരുന്നു. കോവിൽമല പ്ലാന്തോട്ടത്തിൽ വിജയമ്മ ഭാസ്കരൻ, കിഴക്കനാത്ത് ബിനോയ്, സഹോദരൻ ബിൻസ്, മണ്ണാത്തിപ്പാറയിൽ അപ്പു എന്നിവരുടെ കൃഷി വിളകളാണ് അന്ന് നശിപ്പിച്ചത്. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി.