39.7 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsസുധീഷ്
കട്ടപ്പന: അന്തർ സംസ്ഥാന മയക്ക് മരുന്ന് വിൽപന സംഘത്തിലെ പ്രധാനിയായ യുവാവ് 39.7 ഗ്രാം എം.ഡി.എം.എയുമായി കട്ടപ്പനയിൽ അറസ്റ്റിൽ. കട്ടപ്പന, മുളകരമേട്, എ.കെ. ജി. പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷാണ് (28) അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എം.ഡി.എം.എ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഐ.പി.എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന സി.ഐ. റ്റി.സി. മുരുകൻ, എസ്.ഐമാരായ ബേബി ബിജു, മഹേഷ്, എസ്.സി.പി.ഒ മാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സി.പി.ഒ മാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.


