കേരളത്തിൽനിന്ന് ആശുപത്രി മാലിന്യം തള്ളുന്നു: പരിശോധനയുമായി തമിഴ്നാട്
text_fieldsകുമളിയിലെ തമിഴ്നാട് അതിർത്തിയിൽ ലോറികൾ പരിശോധിക്കുന്ന അധികൃതർ
കുമളി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നെത്തിച്ചതെന്ന് സംശയിക്കുന്ന ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്നാട്. കേരളത്തിലേക്ക് ചരക്കുമായി വരുന്ന ലോറികളിൽ ചിലത് ആശുപത്രി മാലിന്യങ്ങളുമായാണ് തമിഴ്നാട്ടിലേക്ക് മടങ്ങുന്നതെന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന ആരംഭിച്ചത്. കുമളിക്ക് പുറമേ കമ്പംമെട്ട്, ബോഡിമെട്ട് ചെക് പോസ്റ്റുകളിലെല്ലാം അധികൃതർ വാഹന പരിശോധന നടത്തി. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങൾ കുറഞ്ഞ ചെലവിൽ അതിർത്തി കടത്തി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ രാത്രി തള്ളുന്ന സംഘം പ്രവർത്തിച്ചു വരുന്നതായും ഇവരെ പിടികൂടുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.