ആറ് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
text_fieldsകഞ്ചാവുമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച്
അറസ്റ്റിലായ പ്രതി
കുമളി: തമിഴ്നാട്ടിൽ നിന്ന് കുമളി വഴി കഞ്ചാവ് കടത്തിയയാൾ പിടിയിലായി. ശിവഗംഗ ജില്ല സ്വദേശി തമിഴരശനാണ്(48) ആറ് കിലോ കഞ്ചാവുമായി അറസ്റ്റിലായത്.സംസ്ഥാന അതിർത്തിയിലെ തേനി ഗൂഢല്ലൂർ അപ്പാച്ചിപണ്ണെക്ക് സമീപത്തെ വെയിറ്റിങ് ഷെഡിൽ കുമളിക്കുള്ള ബസ്സിനായി കാത്തിരിക്കുമ്പോഴാണ് ഇയാളെ ഇൻസ്പെക്ടർ സൂര്യ തിലക റാണിയും സംഘവും അറസ്റ്റ് ചെയ്തത്.
കുമളിയിലെത്തി കോട്ടയം ഭാഗത്തേക്ക് എത്തിക്കാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. മുമ്പും ഇയാൾ കുമളി വഴി കഞ്ചാവ് കടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ദിവസങ്ങൾക്ക് മുമ്പാണ് അഞ്ച് കിലോ കഞ്ചാവുമായി അഞ്ച് പേരെ തേനി പോലീസ് പിടികൂടിയത്.
അതിനു മുമ്പ് തേവാരത്ത് 10 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതിയെ ഉത്തമ പാളയം കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.


