പെരിയാർ കടുവ സങ്കേതത്തിൽ ത്രിദിന കോൺഫറൻസിന് തുടക്കം
text_fieldsഇന്ത്യൻ റീജണൽ അസോസിയേഷൻ ഫോർ ലാൻഡ്സ്കേപ്പ്
ഇക്കോളജി (ഇറാലെ) ത്രിദിന കോൺഫറൻസിന് തുടക്കം
കുറിച്ച് തേക്കടിയിൽ ഡോ. അമിത് മല്ലിക് ഭദ്രദീപം തെളിക്കുന്നു
കുമളി: ഇന്ത്യൻ റീജണൽ അസോസിയേഷൻ ഫോർ ലാൻഡ്സ്കേപ്പ് ഇക്കോളജി (ഇറാലെ) ത്രിദിന കോൺഫറൻസിന് പെരിയാർ ടൈഗർ റിസർവിലെ തേക്കടി ബാംബൂ ഗ്രൂവിൽ തുടക്കമായി. സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞർ, ഗവേഷകർ, ഗവേഷണ വിദ്യാർഥികൾ എന്നിവർ പ്രകൃതിസംരക്ഷണം, പരിസ്ഥിതി, ലാൻഡ്സ്കേപ്പ് ഇക്കോളജി എന്നീ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. കടുവ, പുലി, സിംഹം, ഹിമ പുലി, ജാഗ്വർ, ചീറ്റ, പ്യുമ എന്നീ വന്യമൃഗങ്ങളുടെ സംരക്ഷണാർഥം രൂപംകൊണ്ട ഇൻറർനാഷനൽ അലയൻസ് ഫോർ ബിഗ് ക്യാറ്റ് (ഐ.ബി.സി.എ) പ്രതിനിധികളും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ഐ.ബി.സി.എയുടെ ഇന്ത്യൻ ഡയറക്ടർ ഡോ. അമിത് മല്ലിക്ക്, ഇറാലെ പ്രസിഡന്റ് കരുണാകരൻ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ. രാജൻ ഗുരുക്കൾ എന്നിവർ പ്രഭാഷണം നടത്തി.


