പത്തുകിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsകഞ്ചാവ് കടത്തുന്നതിനിടെ തമിഴ്നാട് പൊലീസ് പിടികൂടിയ സംഘം
കുമളി: കേരളത്തിലേക്ക് കടത്താൻ എത്തിച്ച 10 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ തേവാരം പേച്ചിയമ്മാൾ കോവിൽ തെരുവിൽ നിവേദ (30), സേലം അമ്മാപ്പേട്ട തെരുവിൽ, വിഘ്നേഷ് (30), ധർമപുരി ജില്ലയിൽ ശക്തി (45) എന്നിവരാണ് പിടിയിലായത്.
പൊലീസ് വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. കുമളി വഴി കേരളത്തിലേക്ക് എത്തിക്കാനുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽനിന്ന് എത്തിച്ച കഞ്ചാവ് മുമ്പും കേരളത്തിലെത്തിച്ച് സംഘം വിൽപന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


