തദ്ദേശ തെരഞ്ഞെടുപ്പ്; നെടുങ്കണ്ടം പ്രവചനാതീതം
text_fieldsനെടുങ്കണ്ടം: കണക്കുകൂട്ടലുകളൊക്കെ പിഴക്കാം അട്ടിമറികള്‍ എറെയുണ്ടാകാം മാറ്റമറിച്ചിലുകള്‍ ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാകുമെന്നാണ് നെടുങ്കണ്ടത്തിന്റെ അവസാനവട്ട ചിത്രം വ്യക്തമാക്കുന്നത്. പ്രചാരണ രംഗത്ത് ആദ്യമെത്തിയത് ഇടതുമുണിയാണ്. യു.ഡി.എഫില്‍ സീറ്റു ചര്‍ച്ചയും സ്ഥാനാര്‍ഥി നിർണയവും മുന്നണിയിലുണ്ടായ ചേരിപ്പോരും പ്രചാരണത്തില്‍ അൽപം താമസം നേരിട്ടു. പിന്നീടുണ്ടായ കോണ്‍ഗ്രസിലെ വിമത ശല്യവും സ്വതന്ത്രരും ഇക്കുറി ആരെ തുണക്കുമെന്ന് വ്യക്തമല്ല.
പഞ്ചായത്തില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ എന്‍.ഡി.എയും കളംനിറഞ്ഞതോടെ പോരാട്ടം ഇത്തവണ പ്രവചനാതീതമാണ്. പ്രചാരണ രംഗത്ത് മൂന്നുമുന്നണികളും തുല്യത അവകാശപ്പെടുന്നുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ മൂവരും വിജയ പ്രതീക്ഷയിലാണെങ്കിലും അല്‍പം ആശങ്കയുമുണ്ട്. വെല്ലുവിളികള്‍ എറെയുണ്ടെങ്കിലും നേിയ ഭൂരിപക്ഷത്തിലെങ്കിലും പഞ്ചായത്ത് വഴുതിപ്പോകാതെ കൈപ്പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുണി. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചിട്ടുള്ള ചരിത്രമാണ് നെടുങ്കണ്ടത്തിനുള്ളത്.
കഴിഞ്ഞ തവണ ഇടത് മുന്നണി- 14, യു.ഡി.എഫ്- എട്ട് എന്നതായിരുന്നു കക്ഷിനില. കേരള കോണ്‍ഗ്രസ് എമ്മിന്റെ സാന്നിധ്യം ഇടതിന് നേട്ടമായപ്പോള്‍, വിമതശല്യം ഉറച്ച വാര്‍ഡുകള്‍ പോലും യു.ഡി.എഫിന് നഷ്ടമാകാന്‍ ഇടയാക്കി. ഇത്തവണ 24 വാര്‍ഡുകളാണ് പഞ്ചായത്തില്‍. വിമത ശല്യം, അപരന്മാര്‍, തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഇത്തവണയും പഞ്ചായത്തിലുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് ഏത് മുന്നണി ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാന പട്ടണത്തിന്റെ സാരഥ്യം ഏറ്റെടുക്കുമെന്നറിയാനാണ് വോട്ടര്‍മാര്‍ കാത്തിരിക്കുന്നത്.


