ജീപ്പ് ഇടിച്ച് നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
text_fieldsമറയൂരിലുണ്ടായ ജീപ്പ് അപകടം
മറയൂർ: മറയൂരിൽ സ്വകാര്യ ജീപ്പ് നിയന്ത്രണം വിട്ട് വിനോദ സഞ്ചാരികളായ നാല് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കാഞ്ഞിരകുളം കെ.എൻ.എം കോളജിലെ നീരജ് (20), അനഘ (19), അനു (20) ശരണ്യ(20) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വിനോദസഞ്ചാര മേഖല സന്ദർശിച്ച് തിരിച്ച് പോകുന്ന വഴിക്ക് രാവിലെ ഭക്ഷണം കഴിക്കാൻ ഹോട്ടലിന്റെ മുന്നിൽ നിർത്തിയിരുന്നു.
ഈ സമയത്ത് മറയൂരിൽ നിന്നും മേലാടി ഭാഗത്തേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് വിദ്യാർഥികളെയടക്കം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജീപ്പിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ജീപ്പിനുള്ളിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദ്യാർഥികളെ ഉടൻതന്നെ മറയൂരിൽ സൗകര്യം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.


